Saturday, 1 March 2014



നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ്‌ ഊർജ്ജ മേഖല. അതിൽ 90 ശതമാനവും നമുക്ക് ലഭിക്കുന്നത് പെട്രോളിയം, ഇലക്ട്രിസിറ്റി ഇവയിൽ നിന്നാണ്‌. ഇവയിൽ പെട്രോളിയം മെഖലയിൽനിന്ന് സർക്കാർ ഏറെക്കുറെ പൂർണ്ണമായും പിന്മാറി എന്നുതന്നെ പറയാം. ONGC ഉണ്ടെങ്കിലും അതിനെ ഏകദേശം ഒരു നോക്കുകുത്തിയുടെമാത്രം അവസ്ഥയിലെത്തിച്ച് മുകേഷ് അംബാനി തുടങ്ങിയ ഏതാനും കോർപ്പറേറ്റുകൾക്ക് ആ മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള എല്ലാ (കുടില)തന്ത്രങ്ങളുമാണല്ലോ കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ്‌ undervalue എന്ന കള്ളക്കണക്കിന്റെ പേരിൽ നഷ്ടക്കണക്ക് പെരുപ്പിച്ചുകാട്ടി പൊതുമേഖലാ സ്ഥാപനങ്ങളായ HPC, BPC എന്നിവ ഭീമമായ നഷ്ടത്തിൽ പ്രവർത്തിക്കുന്നു എന്ന പ്രതീതി ജനിപ്പിച്ച് വിലനിർണ്ണയത്തിൽനിന്ന് പിന്മാറിക്കൊണ്ട് എല്ലാ മാനദണ്ഡങ്ങളെയും കാറ്റിൽപറത്തി തോന്നുംപടി വില വർദ്ധിപ്പിക്കാൻ അവയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. അവർ അത് വേണ്ടപോലെ ചെയ്ത് സാധാരണക്കാരുടെ ജീവിതം അസഹനീയമാക്കുന്നുമുണ്ട്. അങ്ങനെ പൊതുമേഖലയിലെയും പ്രൈവറ്റ് മേഖലയിലെയും പെട്രോളിയം ഉല്പന്നങ്ങളുടെ വില തുല്യമാക്കി ആ മേഖല പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള കുത്സിതശ്രമമാണ്‌ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. എന്നാൽ ബാലൻസ് ഷീറ്റിൽ ഈ സ്ഥാപങ്ങളെല്ലാം ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ്‌ വിരോധാഭാസം.

ഇത്തരുണത്തിലാണ്‌ താഴെപ്പറയുന്ന വീഡിയൊ വാർത്തയുടെ പ്രസക്തി വ്യക്തമാകുന്നത്.

http://vaiotube.blogspot.in/2014/02/are-you-using-petroldiesel-then-you.html